ഫ്രഞ്ച് ഓപ്പണ്‍: നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ കടന്നു

no

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ജപ്പാന്‍റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക. റൊമാനിയന്‍ താരം പാട്രിക്ക മരിയ ടിഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഒസാക്ക  രണ്ടാം റൗണ്ടില്‍ കടന്നത്. 

സ്‌കോര്‍: 6-4, 7-6 (4). 

അതേസമയം മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.