ഞാനുമൊരു ബ്രാഹ്മണന്‍, തമിഴ്‌നാട് സംസ്‌കാരം ഇഷ്ടപ്പെടുന്നു; റെയ്‌നയുടെ പരാമര്‍ശത്തില്‍ വിവാദം

suresh raina

ചെന്നൈ:  ഞാനുമൊരു ബ്രാഹ്മണനാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തിനിടെയാണ് റെയ്‌ന വിവാദ പരാമര്‍ശം നടത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ എങ്ങനെ നോക്കി കാണുന്നു എന്ന കമന്റേറ്ററുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

ലൈക്ക കോവൈ കിംഗ്‌സും സേലം സ്പാര്‍ട്ടന്‍സും തമ്മിലായിരുന്നു മത്സരം. ''ഞാനും ബ്രാഹ്മണന്‍ ആണെന്ന് തോന്നുന്നു. 2004 മുതല്‍ ചെന്നൈയില്‍ കളിക്കുന്നു. ഇവിടുത്തെ സംസ്‌കാരത്തെയും സഹതാരങ്ങളെയും എനിക്ക് ഇഷ്ടമാണ്. അനിരുദ്ധ ശ്രീകാന്ത്, സുബ്രഹ്മണ്യം ബദരിനാഥ്, എല്‍ ബാലാജി തുടങ്ങിയവര്‍ക്കൊപ്പം കളിച്ചു. അവിടെ നിന്നൊക്കെ ചില നല്ല കാര്യങ്ങള്‍ പഠിക്കാനുണ്ട്.''- റെയ്‌ന പറഞ്ഞു. അതേസമയം, താരത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.