ഒമിക്രോണ്‍ വ്യാപനം; ഐ ലീഗ് നീട്ടിവെച്ചു

I-League postponed for six weeks after Covid outbreak
 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫുട്ബാള്‍ ലീഗായ ഐ ലീഗ് ആറു മാസത്തേക്ക് നി‌ര്‍ത്തിവച്ചു. കളിക്കാര്‍ക്കിടയില്‍ അമ്ബതിലേറെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലീഗ് നിര്‍ത്തിവയ്ക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) തീരുമാനിച്ചത്.

ഐ ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബുകളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്. നാല് ആഴ്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തിനുശേഷമാകും ഐ ലീഗിന്റെ പുതിയ മത്സരക്രമം പ്രഖ്യാപിക്കുക. 

താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ക്ലബ്ബ് അധികൃതരും ഒരേ സ്വരത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ സമ്മതിച്ചു. പുതിയ സീസണില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. അതിനുള്ളില്‍ തന്നെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബംഗാളിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. 

കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ ഇത്തവണയും ബയോബബിളില്‍ തന്നെയാണ് ഐ ലീഗ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ മത്സരം തുടങ്ങി ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ കളിക്കാര്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു.