ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും

igor stimac

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി  ക്രൊയേഷ്യകാരനായ ഇഗോർ സ്റ്റിമാച് തുടരും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകി. 2023ൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിലേക്ക് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് ഇനി അദേഹത്തിന് മുൻപിലുള്ള ഏറ്റവും വലിയ ലക്ഷ്യം. 

2019ലാണ് സ്റ്റിമാച് ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി ചുമതല ഏൽക്കുന്നത്. രണ്ട് വർഷത്തെ കരാറിലാണ് സ്റ്റിമാചിനെ നിയമിച്ചത്. പിന്നീട് ഈ മെയ് മാസത്തിൽ സെപ്തംബർ വരെ സ്റ്റിമാചിൻ്റെ കരാർ നീട്ടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. 

ഇതുവരെ 15 മത്സരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിച്ച അദ്ദേഹത്തിന് രണ്ട് ജയം മാത്രമേ ഇക്കാലയളവിൽ നേടാൻ കഴിഞ്ഞുള്ളൂ. ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ബാക്കി 6 മത്സരങ്ങൾ സമനിലയായി.