ഇന്ത്യ-ഓസീസ് ടെസ്റ്റ്: ലാറയുടെ റെക്കോര്‍ഡ് തകര്‍ത്ത് കോലി

23,000 runs in international cricket- Kohli breaks Tendulkars record
 


അഹ്മദാബാദ്: ആസ്‌ത്രേലിയക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് വമ്പൻ റെക്കോഡ്. രാജ്യത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസെന്ന നാഴികക്കല്ലാണ് താരം കടന്നിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറിയുമായി (128 പന്തിൽ 59 റൺസ്) പുറത്താകാതെ നിൽക്കുകയാണ് കോഹ്‌ലി. 

ഈ നേട്ടം കൊയ്യുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് കോഹ്‌ലി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്. 94 ടെസ്റ്റുകളിൽ 7216 റൺസാണ് 52.67 ശരാശരിയിൽ താരം നേടിയിട്ടുള്ളത്. 70 ഹോം ടെസ്റ്റുകളിലായി 5598 റൺസ് നേടിയ രാഹുൽ ദ്രാവിഡാണ് പട്ടികയിൽ രണ്ടാമൻ. മൂന്നാമതുള്ള സുനിൽ ഗവാസ്‌കർ 65 ടെസ്റ്റുകളിൽ നിന്ന് 5067 റൺസാണ് അടിച്ചത്. വീരേന്ദർ സെവാഗാണ് നാലാമൻ. 52 ടെസ്റ്റുകളിൽ നിന്ന് 4656 റൺസാണ് വീരുവിന്റെ നേട്ടം. ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റിൽ തന്റെ 29ാമത് അർധസെഞ്ച്വറിയാണ് കോഹ്‌ലി കണ്ടെത്തിയിട്ടുള്ളത്.
 
രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ പിന്നിലാക്കി വിരാട് കോലി രണ്ടാമനായി. ഇനി മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്ക‍ര്‍ മാത്രം. സച്ചിന് 6707 ഉം കോലിക്ക് 4729 റണ്‍സുമാണ് ഓസീസിനെതിരെയുള്ളത്. 

2022 ജനുവരിക്ക് ശേഷം കോഹ്‌ലിയുടെ ആദ്യ അർധ സെഞ്ച്വറിയാണ് ഇന്ന് നേടിയത്. ടെസ്റ്റിലെ അവസാന 16 ഇന്നിംഗ്‌സുകളിലെയും ആദ്യ അർധസെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിൽ അർധസെഞ്ച്വറിക്കായുള്ള നീണ്ട ഇടവേളയാണ് ഈ കാലയളവ്. 

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടരവേ വിരാട് കോലിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കുമ്പോള്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സായി ഇന്ത്യക്ക്. കോലി 128 പന്തില്‍ 59* ഉം ജഡേജ 54 പന്തില്‍ 16* ഉം റണ്‍സ് നേടി. എന്നാല്‍ ഓസീസ് സ്കോറിനേക്കാള്‍ 191 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ശുഭ്‌മാന്‍ ഗില്ലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്(235 പന്തില്‍ 128) ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. ഗില്ലിന് പുറമെ നായകന്‍ രോഹിത് ശ‍മ്മ(58 പന്തില്‍ 35), മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(121 പന്തില്‍ 42) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.