ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം; രാഹുല്‍ നയിക്കും, സഞ്ജുവിനെ വീണ്ടും തഴഞ്ഞു

google news
sd
 

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു സാംസണ്‍ ഇല്ല. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് സീനിയര്‍ താരങ്ങളെ പരിഗണിച്ചിട്ടില്ല. മതിയായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങളെ മാറ്റിനിര്‍ത്തിത്. 

രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുക. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ആദ്യ രണ്ട് ഏകദിനത്തിനുള്ള ടീമിലില്ല. ലോകകപ്പ് ടീമിലിടം നേടാതിരുന്ന ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 22-നാണ് ആരംഭിക്കുന്നത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ഉപനായകനാകും. ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ സൂപ്പര്‍താരങ്ങളെല്ലാം മടങ്ങിവരും. രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഉപനായകനാകും.

സെപ്റ്റംബര്‍ 22-ന് മൊഹാലിയില്‍ വെച്ചാണ് ആദ്യ ഏകദിനം. സെപ്റ്റംബര്‍ 24-ന് ഇന്ദോറില്‍ വെച്ച് രണ്ടാം മത്സരവും സെപ്റ്റംബര്‍ 27-ന് രാജ്‌കോട്ടില്‍ വെച്ച് മൂന്നാം ഏകദിനവും നടക്കും. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കലാവും ടീമിന്റെ ലക്ഷ്യം. 2023-ഏഷ്യാ കപ്പില്‍ മുത്തമിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര കളിക്കാനെത്തുന്നത്.
 

enlite ias final advt
  

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍),, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍. 

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം