ന്യൂസീലന്‍ഡിനെ 73 റണ്‍സിന് തകര്‍ത്തു; ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ

 India complete 3-0 clean sweep against New Zealand
 

കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ  ന്യൂസീലന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. 
 
185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലുമാണ് ഓപ്പണ്‍ ചെയ്തത്. മിച്ചല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ഗപ്റ്റില്‍ അടിച്ചുതകര്‍ത്തു. 

36 പന്തുകളില്‍ നിന്ന് നാലുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത ഗപ്റ്റില്‍ ആണ്  ന്യൂസീലന്‍ഡിന് ഭേദപെട്ട സ്കോര്‍ സമ്മാനിച്ചത്. 17 റണ്‍സെടുത്ത സീഫേര്‍ട്ടും 14 റണ്‍സ് നേടിയ ലോക്കി ഫെര്‍ഗൂസനുമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. മറ്റാര്‍ക്കും തന്നെ താളം കണ്ടെത്താനായില്ല.
 
ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. 31 പ​ന്തി​ൽ മൂ​ന്ന് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 56 റ​ണ്‍​സാ​ണ് രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത്ത് ശ​ർ​മ​യും ഇ​ഷാ​ൻ കി​ഷ​നും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 69 റ​ണ്‍​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചു കൂ​ട്ടി​യ​ത്.

21 പ​ന്തി​ൽ 29 റ​ണ്‍​സെ​ടു​ത്ത ഇ​ഷാ​ൻ കി​ഷ​നെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. നാ​ല് പ​ന്ത് നേ​രി​ട്ട താ​രം റ​ണ്‍​സൊ​ന്നു​മെ​ടു​ക്കാ​തെ മ​ട​ങ്ങി. ഋ​ഷ​ഭ് പ​ന്തും (4) നി​രാ​ശ​നാ​ക്കി.

ശ്രേ​യ​സ് അ​യ്യ​ർ 25 റ​ണ്‍​സും വെ​ങ്ക​ടേ​ഷ് അ​യ്യ​ർ 20 റ​ണ്‍​സും ഹ​ർ​ഷ​ൽ പ​ട്ടേ​ൽ 18 റ​ണ്‍​സു​മെ​ടു​ത്തു. ദീ​പ​ക് ച​ഹാ​ർ 21 റ​ണ്‍​സും അ​ക്സ​ർ പ​ട്ടേ​ൽ ര​ണ്ട് റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ന്യൂ​സീ​ല​ൻ​ഡി​നു​വേ​ണ്ടി നാ​യ​ക​ൻ സാ​ന്‍റ്ന​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ട്രെ​ൻ​ഡ് ബോ​ൾ​ട്ട്, ആ​ദം മി​ൽ​നെ, ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ, ഇ​ഷ് സോ​ധി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.