ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനോട് തോറ്റ് ഇന്ത്യ

google news
sd
 chungath new advt

ഭൂവനേശ്വര്‍: ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് പരാജയപ്പെട്ട് ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. 

ഇന്ത്യ പൊരുതിയെങ്കിലും ഖത്തറിന്റെ കളിമിടുക്കിന് മുന്നില്‍ നിഷ്പ്രഭമായിരുന്നു. മത്സരം ആരംഭിച്ച്‌ നാലാം മിനുട്ടില്‍ തന്നെ ഖത്തര്‍ ലീഡ് നേടി. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡായിരുന്നു ഖത്തറിനുണ്ടായിരുന്നത്.

രണ്ടാം പകുതിയുടെ ആരംഭത്തിലും ഇന്ത്യ ഗോള്‍ വഴങ്ങി. 83ാം മിനുട്ടില്‍ അബ്ദുല്‍സിറാഗ് ഗോള്‍ നേടിയതോടെ ഖത്തറിന്റെ വിജയം ഉറപ്പായി. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കുവൈറ്റിനെ തോല്‍പ്പിച്ചിരുന്നു.

   
ഇന്നത്തെ ജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് എ യില്‍ ഖത്തര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒരു ജയവുമായി ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാമതാണ്. അഫ്ഗാനിസ്താനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു