സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

google news
india won zimbabwe t20 world cup
 

ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിൽ. 71 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.2 ഓവറിൽ 115 റൺസെടുക്കുന്നതിനിടെ ഓൾഔട്ട് ആവുകയായിരുന്നു. 35 റൺസെടുത്ത റയാൻ ബേൾ സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ.

ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്.

22 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റയാന്‍ ബേളിനും 24 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സിക്കന്തര്‍ റാസയ്ക്കും മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

വെസ്ലി മധെവെരെ (0), ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ (13), റെഗിസ് ചക്കാബവ (0), സീന്‍ വില്യംസ് (11) എന്നിവര്‍ക്കാര്‍ക്കും തന്നെ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.


നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

പതിവ് വെടിക്കെട്ട് പ്രകടനം തുടര്‍ന്ന സൂര്യ വെറും 25 പന്തില്‍ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 50 കടന്ന രാഹുല്‍ 35 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 51 റണ്‍സെടുത്തു.

Tags