ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

google news
team

ഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലിടം നേടാതിരുന്ന ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 22-നാണ് ആരംഭിക്കുന്നത്.

chungath new

സെപ്റ്റംബര്‍ 22-ന് മൊഹാലിയില്‍ വെച്ചാണ് ആദ്യ ഏകദിനം. സെപ്റ്റംബര്‍ 24-ന് ഇന്ദോറില്‍ വെച്ച് രണ്ടാം മത്സരവും സെപ്റ്റംബര്‍ 27-ന് രാജ്കോട്ടില്‍ വെച്ച് മൂന്നാം ഏകദിനവും നടക്കും. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കലാവും ടീമിന്റെ ലക്ഷ്യം. 2023-ഏഷ്യാ കപ്പില്‍ മുത്തമിട്ടാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേ പരമ്പര കളിക്കാനെത്തുന്നത്.

Also read: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ച് പൊതുഭരണവകുപ്പ്

ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ഉപനായകനാകും. ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ടീമിലുണ്ട്.രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഉപനായകനാകും.ഹാര്‍ദിക് പാണ്ഡ്യയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ സൂപ്പര്‍താരങ്ങളെല്ലാം മടങ്ങിവരും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം