ഐഎൻഎംആർസി മൂന്നാം റൗണ്ട്: ഹോണ്ട റേസിങ് ടീമിന് പോഡിയം ഫിനിഷിങ്

race

കൊച്ചി: എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ മൂന്നാം റൗണ്ട്, പോഡിയം ഫിനിഷിങോടെ പൂർത്തിയാക്കി ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീം. പ്രോസ്റ്റോക്ക് 165സിസി വിഭാഗത്തില് വേഗമേറിയ ലാപ്പ് സമയം (1:54:631) കുറിച്ച് രാജീവ് സേതു മൂന്നാം സ്ഥാനത്തെത്തി. സഹതാരങ്ങളായ മഥനകുമാര് അഞ്ചാമതായും സെന്തില്കുമാര് ആറാമതായും ഫിനിഷ് ചെയ്തു. മൂവരും ചേര്ന്ന് ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീമിനായി 33 പോയിന്റുകള് നേടി.

race

ഹോണ്ട ഹോര്നെറ്റ് 2.0 വണ്മേക്ക് റേസിന്റെ രണ്ടാം റേസില് ഉല്ലാസ് സാന്റ്രപ്റ്റ് നന്ദ ഒന്നാമനായി. ആല്വിന് സുന്ദര്, പ്രഭു വി എന്നിവര് യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്എസ്എഫ്250ആര് വിഭാഗം രണ്ടാം റേസ്, ആദ്യറേസിന്റെ തനിയാവര്ത്തനമായി. സാര്ഥക് ചവാന്, കവിന് ക്വിന്റല്, മൊഹ്സിന് പി എന്നിവര് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള് ആവര്ത്തിച്ചു. സിബിആര്150ആര് നോവിസ് ക്ലാസ് വിജയത്തോടെ പ്രകാശ് കാമത്ത് ചാമ്പ്യന്ഷിപ്പ് ലീഡ് ഉറപ്പിച്ചു. ഇക്ഷന് ഷാന്ബാഗ്, തിയോപോള് ലിയാന്ഡര് എന്നിവരും ഡബിള് പോഡിയം ഫിനിഷിങ് സ്വന്തമാക്കി.

വാരാന്ത്യത്തില് ഞങ്ങളുടെ ഭാവിതലമുറ റൈഡര്മാര് നടത്തിയ മികച്ച പ്രകടനം, റേസിങ് ലോകത്ത് ഈ താരങ്ങള് അതിവേഗം വളരുന്നത് വ്യക്തമായി കാണിക്കുകയാണെന്ന് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്ഡ് ആന്ഡ് കമ്മ്യൂണിക്കേഷന് സീനിയര് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. സ്ഥാനം മെച്ചപ്പെടുത്താന് അടുത്ത റൗണ്ടില് ഞങ്ങള് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.