എലിമിനേറ്റര്‍ പോരാട്ടം; മുംബൈക്ക് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

google news
IPL 2023 Eliminator LSG vs MI Toss Mumbai Indians decided to bat first
 

ചെന്നൈ:  ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്‌ച ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.  


ലക്‌നൗവും മുംബൈയും മൂന്ന് തവണ മുഖാമുഖം വന്നിട്ടുണ്ട്. ഈ മൂന്ന് കളികളിലും ലക്‌നൗ തന്നെയാണ് ജയിച്ചത്. ഈ വർഷം മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ആകെ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടീം അഞ്ച് റൺസിന് തോറ്റു. 14 മത്സരങ്ങളിൽ എട്ട് ജയവുമായി എൽഎസ്ജി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങൾ ജയിച്ച് മുംബൈ നാലാം സ്ഥാനത്തുമായിരുന്നു.

പ്ലേയിംഗ് ഇലവനുകള്‍

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, യഷ് താക്കൂര്‍, മൊഹ്‌സീന്‍ ഖാന്‍. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവി‍ഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ്‌വാല്‍. 
 

Tags