ഐഎസ്​എൽ: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​​നൈ​റ്റ​ഡും ഇ​ന്ന്​ മു​ഖാ​മു​ഖം

ISL

മ​ഡ്​​ഗാ​വ്​: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​​നൈ​റ്റ​ഡും ഇ​ന്ന്​ മു​ഖാ​മു​ഖം. ക​ഴി​ഞ്ഞ ക​ളി​ക​ളി​ൽ എ ​ടി​കെ​ക്കു മു​ന്നി​ൽ കേ​ര​ള ടീ​മും ബം​ഗ​ളൂ​രു​വി​നോ​ട്​ നോ​ർ​ത്ത്​ ഈ​സ്​​റ്റും ​2-4 എ​ന്ന സ​മാ​ന സ്​​കോ​റി​ന്​​ തോ​ൽ​വി അ​റി​ഞ്ഞി​രു​ന്നു. 

ന​ന്നാ​യി ഓ​ടി​ക്ക​ളി​ച്ചി​ട്ടും ക​ളി​മി​ക​വി​ൽ പി​ന്ത​ള്ളി​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ കൊ​ൽ​ക്ക​ത്ത ടീം ​കീ​ഴ​ട​ക്കി​യ​ത്. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ആ​ക്ര​മ​ണം മ​റ​ന്നും പ്ര​തി​രോ​ധ​ക്കോ​ട്ട തീ​ർ​ക്കു​ന്ന​തി​ൽ പാ​ളി​യും എ​തി​രാ​ളി​ക​ൾ​ക്ക്​ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ പ​ഴു​തു​ക​ൾ തീ​ർ​ത്താ​ലേ ഇ​ത്ത​വ​ണ ജ​യം​പി​ടി​ക്കാ​നാ​വൂ.