ഓസ്ട്രേലിയയിൽ തടങ്കലിൽ ജോക്കോ; കാത്തിപ്പോടെ ആരാധാകർ

novak djokovic

സി​ഡ്​​നി: ലോക ഒന്നാംനമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ഓസ്ട്രേലിയയിലെത്തിയതോടെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുകയാണ്. കടുപ്പമേറിയ സമയത്തിലൂടെ കടന്നുപോകവെ പിന്തുണയുമായെത്തിയ ആരാധകര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ താരം നന്ദി പറഞ്ഞു. 

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ എത്തിയ നൊവാക് ജോക്കോവിച്ച്  കഴിയുന്നത് കോവി‍ഡ് നിബന്ധനകള്‍ തെറ്റിച്ചത്തുവരെ തടവിൽ പാര്‍പ്പിക്കുന്ന ഹോട്ടലില്‍. ടെ​ന്നി​സ്​ ആ​സ്​​ട്രേ​ലി​യ ന​ൽ​കി​യ ഉ​റ​പ്പി​ന്മേ​ൽ എ​ത്തി​യി​ട്ടും കോ​വി​ഡ്​ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​തി​ന്​ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളി​ല്ലെ​ന്ന കാ​ര​ണം നി​ര​ത്തി​യാ​ണ്​ നാ​ടു​ക​ട​ത്താ​നു​ള്ള​വ​ർ​ക്കാ​യു​ള്ള കേ​ന്ദ്ര​ത്തി​ലേ​ക്കു​ മാ​റ്റി​യ​ത്. 

ആ​സ്ട്രേ​ലി​യ​ൻ അ​തി​ർ​ത്തി​സേ​ന​യാ​ണ് വി​സ റ​ദ്ദാ​ക്കി നാ​ടു​ക​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​ കോ​ട​തി പ​രി​ഗ​ണി​ക്കും. അ​തു​വ​രെ​യും ത​ട​വി​ൽ തു​ട​ര​ണം. സെ​ർ​ബി​യ​യും ആ​സ്​​ട്രേ​ലി​യ​യും ത​മ്മി​ൽ ന​യ​ത​ന്ത്ര​യു​ദ്ധ​ത്തി​ലേ​ക്ക്​ വി​ഷ​യം മാ​റി​യ​ത്​ പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

നി​ല​വി​ൽ പ​രി​ശീ​ല​നം മു​ട​ങ്ങി ഒ​റ്റ​പ്പെ​ട്ട മു​റി​യി​ൽ ക​ഴി​യു​ന്ന​ത് ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ആ​രം​ഭി​ക്കാ​ൻ​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ താ​ര​ത്തി​ന്‍റെ പ്ര​ക​ട​ന​മി​ക​വി​നെ​യും ബാ​ധി​ക്കും. ദ്യോ​കോ​യു​ടെ മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ദി​ന​വും ഇ​തി​നി​ടെ ഒ​റ്റ​ക്ക് ഹോ​ട്ട​ൽ​മു​റി​യി​ൽ ക​ഴി​​ച്ചു​കൂ​ട്ടേ​ണ്ടി​വ​ന്നു. ജോക്കോ ഒ​മ്പ​തു ത​വ​ണ മു​മ്പ് മാ​റോ​ടു​ചേ​ർ​ത്ത​താ​ണ് ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ. കാ​ത്തി​രി​ക്കു​ന്ന​ത് 10ാം കി​രീ​ടം.

ഇ​തു​വ​ഴി ടെ​ന്നി​സ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ റോ​ജ​ർ ഫെ​ഡ​റ​ർ, റാ​ഫേ​ൽ ന​ദാ​ൽ എ​ന്നി​വ​രെ ക​ട​ന്ന് 21ാം ഗ്രാ​ന്‍റ്സ്ലാം കി​രീ​ട​വും പു​തു​ച​രി​ത്ര​ത്തി​​ന്‍റെ പി​റ​വി​യും. ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ലെ താ​ര​സാ​ന്നി​ധ്യ​മാ​യ​തി​നാ​ൽ ജോക്കോ​ക്ക്​ എ​ങ്ങ​നെ​യും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ലാ​യി​രു​ന്നു ടെ​ന്നി​സ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ പ​രി​ഗ​ണ​ന. വാ​ക്സി​ൻ വി​രു​ദ്ധ​നാ​യ താ​രം ഒ​രു ​ത​വ​ണ​പോ​ലും എ​ടു​ത്തി​ല്ലെ​ന്ന​തി​നാ​ൽ താ​ൽ​ക്കാ​ലി​ക ഇ​ള​വ്​ സം​ഘാ​ട​ക​ർ ത​ര​പ്പെ​ടു​ത്തി.

സം​ഘാ​ട​ക​ർ വെ​ച്ച ര​ണ്ടു സ്വ​ത​ന്ത്ര മെ​ഡി​ക്ക​ൽ പാ​ന​ലു​ക​ളാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. അതേസമയം, ജോക്കോയെ തടഞ്ഞുവച്ചിട്ടില്ലെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സഹായം ലഭിക്കുമെന്നും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി കാരന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ജോക്കോവിച്ചിനെ പിന്തുണച്ചും എതിര്‍ത്തും ടെന്നിസ് ആരാധകര്‍ രംഗത്തെത്തി.  

മെച്ചപ്പെട്ട ഹോട്ടലിലേക്ക് ജോക്കോയെ മാറ്റണണെന്ന് ആവശ്യം ഉയരുമ്പോഴും നിയമം എല്ലാവര്‍ക്കും ഒരുപോലെന്ന് മറ്റൊരുവിഭാഗം വാദിക്കുന്നു. നൊവാക്സ് ബോര്‍ഡുകളുമായി ജോക്കോയുടെ വരവിന് ഹോട്ടലിന് പുറത്ത് കാത്തിരിക്കുന്നവരുമുണ്ട്.  ജോക്കോവിച്ചിനോട്  രാജ്യം നല്ല രീതിയില്‍ പെരുമാറണമെന്ന് ഓസീസ് താരം നിക് കിര്‍ഗിയോസ് പറഞ്ഞു. ഇത്തരമൊരു സാഹചര്യം സംജാതമായത് ഒട്ടും ശരിയായില്ലെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ച്.

മഹാമാരിയുടെ തുടക്കം മുതല്‍ വിവാദങ്ങളുടെ നിഴലിലാണ് ജോക്കോവിച്ച്. കോവിഡിനിടെ ടൂര്‍ണമെന്റ് നടത്തി ജോക്കോയുള്‍പ്പടെ പോസിറ്റീവായത് വലിയ കോലാഹലമുണ്ടാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡയറക്ടറോട് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടതും കോവിഡ് വാക്സിനേഷന്‍ സ്റ്റാറ്റസ് പുറത്ത് വിടില്ലെന്ന് നിലപാടെടുത്തതും നിശിതമായി വിമര്‍ശിക്കപ്പെട്ടു. പ്രതിസന്ധികളെല്ലാം മറികടന്ന് ജോക്കോവിച്ച് കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.