കേരള വനിതാ ഫുട്ബോൾ ലീഗിന്റെ വേദികളിൽ ഉടൻ തീരുമാനം ഉണ്ടാകും

kerala blasters

 കേരള വനിത ഫുട്ബോൾ ലീഗിൽ ബ്ലാസ്റ്റേഴ്സ് ടീമും പങ്കെടുക്കും. കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ ഡിസംബർ മാസത്തിലാണ് ലീഗ് നടക്കുന്നത്. ആകെ എട്ട് ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. വിജയികൾ ഇന്ത്യൻ വനിതാ ലീഗിനെ നേരിട്ട് യോഗ്യത നേടും. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ഗോകുലം കേരള എഫ് സി, ലൂക്ക എഫ് സി, ഡോൺബോസ്കോ എഫ് സി,  കടത്തനാട് രാജാസ് ഫുട്ബോൾ അക്കാദമി തുടങ്ങിയ ടീമുകളും മറ്റ് മൂന്ന് ടീമുകളും ലീഗിൽ പങ്കെടുക്കും.  കെ എസ് എ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും,  കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയവും,  മലപ്പുറം കോപ്പത്തെ എ ഐ എഫ് എ ഇന്റർനാഷണൽ അക്കാദമി എന്നിവയാണ് ലീഗിന് വേദികളായി പരിഗണിക്കുന്നതെന്നും, ചർച്ചക്ക് ശേഷം വേദിയിൽ തീരുമാനമുണ്ടാകുമെന്നും കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ പി പറഞ്ഞു