ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ്; പോയന്റ് പട്ടികയില്‍ ഒന്നാമത്

Kerala Blasters to top of the table
 


മഡ്ഗാവ്: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 42-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. 

സമനില മത്സരങ്ങൾക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ജയമാണിത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തുന്നതും.

42ാം മിനുറ്റിൽ അൽവാരോ വാസ്‌ക്വസ് നേടിയ തകർപ്പൻ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയമൊരുക്കിയത്. മികച്ച രീതിയിലാണ് ഇരു ടീമുകളും പന്ത് തട്ടിയത്. രണ്ട് ടീമുകൾക്കും ആവശ്യത്തിന് അവസരം ലഭിച്ചു. എന്നാൽ അതിലൊന്ന് ഗോളാക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിനാണെന്ന് മാത്രം.

പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളും പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 16 പോയിന്റുാമയി ഹൈദരാബാദ് എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്.