ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്‌ക്ക് ടോസ്; ബൗളിംഗ് തെരഞ്ഞെടുത്തു

google news
ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്‌ക്ക് ടോസ്;  ബൗളിംഗ് തെരഞ്ഞെടുത്തു
 


കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തില്‍ ടോസ് നേടിയ കെകെആര്‍ നായകന്‍ നിതീഷ് റാണ ബൗളിംഗ് തെരഞ്ഞെടുത്തു. വൈകിട്ട് ഏഴരയ്ക്ക് ഈഡൻ ഗാർഡൻസിലാണ് മത്സരം. ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്ത്തിയാൽ ലഖ്‌നൗവിന് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാം. എന്നാല്‍ തോറ്റാല്‍ പിന്നെ മുംബൈ ഇന്ത്യന്‍സോ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരോ അവസാന മത്സരത്തില്‍ തോല്‍ക്കാനായി കാത്തിരിക്കണം.  

മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. അതേസമയം ലഖ്‌നൗവില്‍ രണ്ട് മാറ്റങ്ങളുണ്ട്. ദീപക് ഹൂഡയ്‌ക്ക് പകരം കരണ്‍ ശര്‍മ്മയും സ്വപ്‌നിലിന് പകരം കൃഷ്‌ണപ്പ ഗൗതവും പ്ലേയിംഗ് ഇലവനിലെത്തി. 

പ്ലേയിംഗ് ഇലവനുകള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്‌ന്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), ആയുഷ് ബദോനി, കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സീന്‍ ഖാന്‍. 

Tags