കെ.എല്‍ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരായി

sd
 

ക്രിക്കറ്റ് താരം കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് അഥിയ. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകൾ.  

"എല്ലാം നല്ല രീതിയില്‍ നടന്നു. വിവാഹ ചടങ്ങുകള്‍ അവസാനിച്ചു. ഞാന്‍ ഔദ്യോഗികമായി അമ്മായിയച്ഛനായി"-  സുനില്‍ ഷെട്ടി  പ്രതികരിച്ചു.

സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മയും വരുണ്‍ ആരോണും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. കൃഷ്ണ ഷ്രോഫ്, ഡയാന പെന്റി, അനുഷ്ക രഞ്ജന, ആദിത്യ സീൽ, അൻഷുല കപൂർ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം വിവാഹ സൽക്കാരം ഉണ്ടാകുമെന്ന് സുനിൽ ഷെട്ടി പറഞ്ഞു.

ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും. കെ.എൽ രാഹുലും അഥിയ ഷെട്ടിയും 2019 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്.