അർധ സെഞ്ചുറിയുമായി കോലി പുറത്ത്; ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം

google news
cv

chungath new advt

അഹമദബാദ്; ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്കു നാലാം വിക്കറ്റ് നഷ്ടം. നിലയുറപ്പിച്ചു കളിച്ച വിരാട് കോലി 54 റണ്‍സുമായി പുറത്തായി. ഏകദിന കരിയറിലെ 72ാം അര്‍ധ ശതകമായിരുന്നു കോലിയുടേത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് എന്നിവരാണ് ആദ്യം പുറത്തായത്.

പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്. 7 പന്തിൽ 4 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്.

read also തട്ടിപ്പില്‍ വീഴാതിരിക്കാം!, എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

അഞ്ചാം ഓവറിൽ സ്കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കുറഞ്ഞ സ്കോറിങ്ങിലാണ് ഇന്ത്യയുടെ ബാറ്റിങ്. ഫോറോ സിക്സോ ഇല്ലാതെ തുടര്‍ച്ചയായി 12 ഓവറുകളായിരുന്നു സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികള്‍ സാക്ഷ്യം വഹിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags