ബാംഗ്ലൂര്‍ പുറത്ത്; ക്വാളിഫയറിന് യോഗ്യത നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

dk
 


ഷാര്‍ജ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ക്വാളിഫയറിലേക്ക് പ്രവേശനം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ഇതോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും.  

ബാംഗ്ലൂരിന് വേണ്ടി സിറാജ്, ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളര്‍മാരാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.  
 
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.