കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല; ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം നിര്‍ത്തിവെച്ചു

4

സാ​വോ പോ​ളോ: ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം നിർത്തിവച്ചു . അ​ർ​ജ​ന്‍റീ​ന​യു​ടെ നാ​ല് താ​ര​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം നി​ർ​ത്തി​വ​ച്ച​ത്.മത്സരം നാല്​ മിനിറ്റ്​​ പിന്നിട്ടപ്പോഴാണ്​ ബ്രസീൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്​ഥർ ഗ്രൗണ്ടിലെത്തി മത്സരം തടസപ്പെടു​ത്തിയത്​. 

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ കളിക്കുന്ന എമിലിയാനോ മാർടിനെസ്​, ക്രിസ്റ്റ്യൻ റൊമേ​ര, ലോ സെൽസോ, എമിലിയാനോ ബ്യൂയെൻഡിയ എന്നീ കളിക്കാർക്ക്​ കോവിഡ്​ പ്രൊ​ട്ടോക്കോൾ പ്രകാരം കളിക്കാൻ സാധിക്കില്ല.ഇക്കാര്യം ടീമിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും കളിക്കാരോട്​ രാജ്യം വിടാൻ നിർദേശിച്ചിരുന്നുവെന്നും ബ്രസീൽ ആരോഗ്യ വിഭാഗം പറയുന്നു. എന്നാൽ ഈ താരങ്ങളെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയാണ്​ അർജന്‍റീന കളത്തിലിറങ്ങിയത്​. ഇതോടെയാണ്​ ഫുട്​ബോൾ ലോകത്ത്​ പരിചിതമല്ലാത്ത ദൃശ്യങ്ങൾക്ക്​ ബ്രസീൽ വേദിയായത്​.