ടോക്യോ ഒളിമ്പിക്​​ വില്ലേജിൽ കോവിഡ്​ ബാധ; ആശങ്കയോടെ കായിക ലോകം

vz

ടോക്യോ: ടോക്കിയോ ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു . ഒളിമ്പിക്‌സ് വില്ലേജിലെ അത്ലറ്റ് ഗ്രാമത്തിലെ ഒഫീഷ്യലിനാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് സംഘാടക സമിതി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നും ഗെയിംസ് വില്ലേജിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ആണിതെന്നും ടോക്യോ ഒളിമ്പിക് സി.ഇ.ഒ തോഷിറോ മൂട്ടോ വ്യക്തമാക്കി. 

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ്  ഒളിമ്പിക്‌സ് തുടക്കമാകുന്നത്. കോവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ്  ഒളിമ്പിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.