ലസിത് മ​ലിം​ഗ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു

lasith malinga retires from cricket
 

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ല​സി​ത് മ​ലിം​ഗ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ലിം​ഗ അ​റി​യി​ച്ചു. ടെ​സ്റ്റ്, ഏ​ക​ദി​ന ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും നേ​ര​ത്തെ വി​ര​മി​ച്ച മ​ലിം​ഗ ട്വ​ന്‍റി-20 യി​ല്‍ തു​ട​ര്‍​ന്നി​രു​ന്നു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച താരം യുവ താരങ്ങൾക്ക് തൻ്റെ അനുഭവ സമ്പത്ത് പകർന്നുനൽകുമെന്നും വ്യക്തമാക്കി. 

ലോ​ക​ക​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ട്വ​ന്‍റി-20​യി​ൽ​നി​ന്നും വി​മ​ര​മി​ക്കു​ക​യാ​ണെ​ന്ന് 38 കാ​ര​നാ​യ താ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2011 ലാ​ണ് മ​ലിം​ഗ ടെ​സ്റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച​ത്. 2019 ല്‍ ​ഏ​ക​ദി​ന​ത്തി​ല്‍ നി​ന്നും വി​ര​മി​ച്ചു.  

ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. വി​ചി​ത്ര​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നും യോ​ർ​ക്ക​റു​ക​ളു​മാ​ണ് ലോ​ക ക്രി​ക്ക​റ്റി​ൽ മ​ലിം​ഗ​യെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു മ​ലിം​ഗ​യു​ടെ യോ​ർ​ക്ക​റു​ക​ൾ.

രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.

30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളാണ് മലിംഗയ്ക്ക് ഉള്ളത്. 226 തവണ അദ്ദേഹം ഏകദിനത്തിൽ ശ്രീലങ്കക്കായി ബൂട്ടണിഞ്ഞു. 338 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.