ഐ.പി.എല്ലിന് കാണികളെ അനുവദിക്കുമെന്ന് ബി.സി.സി.ഐ

ipl
 


ദുബൈ: സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കാണികളെ അനുവദിക്കുമെന്ന് ബി.സി.സി.ഐ. കോവിഡ്​ മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറാണ്​ യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്​. 

എന്നാല്‍, എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരം വ്യക്​തമാക്കിയിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതിക്ക് സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.