ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍സിറ്റിയ്ക്കും ജയം

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍സിറ്റിയ്ക്കും ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ജയത്തോടെ തുടക്കം കുറിച്ചു. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍സിറ്റി എന്നീ ഇംഗ്ലീഷ് ക്ലബ്ബുകളാണ് ജയത്തോടെ തുടക്കമിട്ടത്.

ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിന് അജാക്സിനെയും തോല്‍പ്പിച്ചു. സെല്‍ഫ് ഗോളിലാണ് നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പ്പൂള്‍ ജയിച്ചത്. അജാക്സിന്റെ നിക്കോളാസ് ടാഗ്ലിയാഫിക്കോയാണ് അബദ്ധത്തില്‍ ഗോളിന് കാരണക്കാരനായത്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ട്ടേയേയും പരാജയപ്പെടുത്തി. കളിയുടെ 14-ാം മിനിറ്റില്‍ പോര്‍ട്ടോയാണ് മുന്നിലെത്തിയത്. ലൂയിസ് ഡിയാസാണ് ഗോള്‍ നേടിയത്. എന്നാല്‍ പിന്നീടങ്ങോട്ട് സിറ്റിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ 20-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വീറോ പെനാല്‍റ്റിയിലൂടെ സമനില നേടി. രണ്ടാം പകുതിയില്‍ ഇല്‍ക്കേ ഗുണ്‍ഡോഗന്‍ രണ്ടാമത്തെ ഗോളും 73-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ്സ് മൂന്നാമത്തെ ഗോളും സ്വന്തമാക്കി.