
തൃശൂർ: ജപ്പാനിൽ വെച്ചുനടന്ന സോഫ്റ്റ് ബോൾ ഏഷ്യ കപ്പ് 2023ൽ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമംഗവും കൊടുങ്ങല്ലൂർ നിവാസിയുമായ റിയാസിന് സാമ്പത്തിക സഹായവുമായി മണപ്പുറം ഫിനാൻസ്. മണപ്പുറം ഫിനാൻസിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സാമ്പത്തിക പരാധീനതമൂലം പരിശീലനം തുടരാൻ ബുദ്ധിമുട്ടിയിരുന്ന റിയാസിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നതിനെത്തുടർന്നാണ് മണപ്പുറത്തിന്റെ ഇടപെടൽ. മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
READ ALSO....കുവെെറ്റിലെ നഴ്സുമാരുടെ അറസ്റ്റ് : മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
റിയാസ് ഉൾപ്പെട്ട ഇന്ത്യൻ ടീം സോഫ്റ്റ്‌ബോൾ ഗെയിംസിൽ കാഴ്ച്ച വെച്ച പ്രകടനം കൂടുതൽ പ്രതിഭകളെ സോഫ്റ്റ്‌ബോളിലേക്ക് ആകർഷിപ്പിക്കുമെന്നു വി പി നന്ദകുമാർ പറഞ്ഞു. കായിക പ്രതിഭകളെ വാർത്തെടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇത്തരം കായിക ഇനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തണം. നാളെയുടെ വാഗ്ദാനമായ പ്രതിഭകളെ കണ്ടെത്തി, അവർക്കുവേണ്ട സഹായങ്ങൾ നൽകുന്നതിൽ മണപ്പുറം എന്നും മുന്നിലുണ്ടാകും. അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാർ, ചീഫ് പിആർഒ സനോജ് ഹെർബർട്ട്, സീനിയർ പിആർഒ കെ എം അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം