ഗുസ്തിയിൽ മെഡല്‍ വേട്ട; ബജ്‌റംഗിനും സാക്ഷിക്കും സ്വർണം

Bajrang Punia and Sakshi Malik won gold in CWG 2022
 


ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും സാക്ഷി മാലിക്കിനും സ്വര്‍ണം. പുരുഷ വിഭാഗം 65 കിലോ ഗ്രാം വിഭാഗത്തിലാണ് ബജ്‌റംഗ് പൂനിയ സ്വര്‍ണം നേടിയത്. 62 കിലോ ഗ്രാം വനിതകളുടെ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു സാക്ഷിയുടെ സ്വര്‍ണം. ഇതോടെ ഇന്ത്യക്ക് എട്ട് സ്വര്‍ണമായി. 

കാനഡയുടെ ലച്‌ളാന്‍ മക്‌നീലിനെയാണ് പൂനിയ തോല്‍പ്പിച്ചത്. സാക്ഷി കാനഡയുടെ തന്നെ അന്ന ഗോജിനെസിനെയാണ് തോല്‍പ്പിച്ചത്. 

നേരത്തെ, വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ അന്‍ഷു മാലിക് വെള്ളി നേടിയിരുന്നു. നൈജീരിയയുടെ ഒഡുനായോ ഫൊലാസേഡാണ് അന്‍ഷുവിനെ തോല്‍പ്പിച്ചത്. സാക്ഷി മാലിക് (62 കിലോ ഗ്രാം), ദീപക് പൂനിയ (86 കിലോ ഗ്രാം) എന്നിവര്‍ക്കും ഇന്ന് ഫൈനല്‍ മത്സരങ്ങളുണ്ട്. 
   
അതേസമയം, അന്‍ഷു മാലികിന് വെള്ളി നേടി. വനിതകളുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് അന്‍ഷുവിന്റെ നേട്ടം.