ബെംഗളൂരുവിൽ എം എസ്‌ ധോണി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചു

ms dhoni cricket accadamy in bangalore
 സ്പോർട്സ് കമ്പനികളായ ഗെയിംപ്ലേയും ആർക്ക സ്പോർട്സും ചേർന്ന് നടത്തുന്ന എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. ബിദരഹള്ളിയിലെ കട അഗ്രഹാരയിൽ സ്ഥാപിച്ചിട്ടുള്ള അക്കാദമി നവംബർ 7 മുതൽ പരിശീലനം ആരംഭിക്കുമെന്നും രജിസ്ട്രേഷനുകൾ നിലവിൽ ആരംഭിച്ചു എന്നും കമ്പനികളുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ബെംഗളൂരുവിൽ എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതോടെ ക്രിക്കറ്റിൽ വളരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങളും ലോകോത്തര പരിശീലന സൗകര്യങ്ങളും ലഭിക്കുമെന്ന് ഗെയിംപ്ലേയുടെ ഉടമ ദീപക് എസ് ഭട്‌നഗർ പറഞ്ഞു.