ലഖ്‌നൗവിനെതിരെ ടോസ് ജയിച്ച് മുംബൈ; ഫീൽഡിംഗ് തിരഞ്ഞെടുത്തു

google news
sdd
 

ഐപിഎലില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ഫീൽഡിംഗ് തിരഞ്ഞെടുത്തു. നാല് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ലഖ്‌നൗ മൂന്ന് മാറ്റം വരുത്തിയിട്ടുണ്ട്. കൈൽ മേയേഴ്‌സിന് പകരം നവീൻ-ഉൾ-ഹഖ് ടീമില്‍ ഇടം നേടി. ആവേശ് ഖാന്റെ സ്ഥാനത്ത് ദീപക് ഹൂഡയും ഇടംപിടിച്ചു.  

എംഐ 14 പോയിന്റുമായി മൂന്നാം സ്ഥാനത്തും എൽഎസ്ജി 13 പോയിന്റുമായി എംഐക്ക് തൊട്ടുപിന്നിലാണ്. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ 27 റൺസിന്റെ വിജയം എംഐയ്ക്ക് കരുത്ത് പകരും.  
 
കഴിഞ്ഞ അഞ്ച് കളിയില്‍ നാലും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിന്റെ മൈതാനത്തെത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ ഉജ്ജ്വല ഫോമാണ് മുംബൈയുടെ കരുത്ത്. ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നേഹാല്‍ വധേര തുടങ്ങിയ വമ്പനടിക്കാരും കൂടെയുണ്ട്.   

Tags