ഗോളടിച്ചും അടിപ്പിച്ചും നെയ്മർ; മെസ്സിക്ക് ഹാട്രിക്; ബ്രസീലിനും അർജന്റീനക്കും തകർപ്പൻ വിജയം

messi neymar


സാവോപോളോ: ലോകകപ്പ്​ യോഗ്യത റൗണ്ടിൽ അപരാജിത കുതിപ്പ്​ തുടർന്ന്​ ബ്രസീൽ. ആദ്യപകുതിയിൽ സൂപ്പർ താരം നെയ്​മറും എവർട്ടണും നേടിയ ഗോളുകളുടെ മികവിൽ ബ്രസീൽ പെറുവിനെ 2-0ത്തിന്​ തോൽപിച്ചു. നെയ്​മറിന്‍റെ പാസിൽ നിന്നായിരുന്നു എവർട്ടണിന്‍റെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കാൻ വെറും അഞ്ച്​ മിനിറ്റ്​ ശേഷിക്കേ നെയ്​മർ ബ്രസീലിന്‍റെ രണ്ടാം ഗോൾ വലയിലാക്കി.

മറ്റൊരു മത്സരത്തിൽ, ഹാട്രിക്​ നേടിയ മെസ്സിയുടെ മികവിൽ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിൽ അർജന്‍റീന ബൊളീവിയയെ 3-0ത്തിന്​ തോൽപിച്ചു. 14, 64, 88 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. അർജന്‍റീനക്കായി മെസ്സി നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്​.

ലാറ്റിനമേരിക്കയിൽ നടന്ന മറ്റ്​ മത്സരങ്ങളിൽ പരാഗ്വായ് വെനിസ്വേലയെയും കൊളംബിയ ചിലെയെയും യുറുഗ്വായ്​ ഇക്വഡോറിനെയും പരാജയപ്പെടുത്തി. 2-1നായിരു​ന്നു പാരഗ്വായ്​യുടെ ജയം. യുറുഗ്വായ്​ ഏകപക്ഷീയമായ ഒരുഗോളിന്​ ഇക്വഡോറിനെ മറികടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം

ഇതോടെ എട്ട്​ മത്സങ്ങളിൽ നിന്ന്​ 24 പോയിന്‍റുമായി ​ബ്രസീലാണ്​ ലാറ്റിനമേരിക്കയിൽ ഒന്നാം സ്​ഥാനക്കാർ. 18 പോയിന്‍റുമായി അർജന്‍റീനയാണ്​ രണ്ടാമത്​.