നോവേക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ നാലാം റൗണ്ടിൽ

sport

പാരീസ്: ലോക ഒന്നാം നമ്പർ താരം നോവേക് ദ്യോക്കോവിച്ച്  ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ നാലാം റൗണ്ടിൽ. 93 -ആം റാങ്കുകാരൻ ലിത്വനിയുടെ റിക്കാർഡ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടിക്കിയാണ്  ദ്യോക്കോവിച്ചിന്റെ  മുന്നേറ്റം. മുൻപ് ഏറ്റുമുട്ടിയപ്പോൾ  ദ്യോക്കോവിച്ചിന്  എതിരെ ഒരു സെറ്റ് പോലും നേടിയിട്ടില്ലാത്ത ബെറാങ്കസിന് ഫ്രഞ്ച് ഓപ്പണിലും മാറ്റമുണ്ടാക്കാനായില്ല.

ഫ്രഞ്ച് ഓപ്പണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഒരു സെറ്റ് പോലും തോൽക്കാതെയാണ്  ദ്യോക്കോവിച്ച് മുന്നേറുന്നത്. ഇനി നാലാം റൗണ്ടിൽ ഇറ്റാലിയൻ താരം ലോറെൻസ് മുസെറ്റിയാണ്  ദ്യോക്കോവിച്ചിന്റെ  എതിരാളി. അർജന്റീന താരം ഡീഗോ സ്വറ്റ്സ്മാനും നാലാം റൗണ്ടിലേക്ക് മുന്നേറി. ജർമനിയുടെ ഫിലിപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സ്വാർട്സ്മാൻറെ മുന്നേറ്റം.