ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ച്ച്‌ ടോ​ക്കി​യോ​യി​ലെ​ത്തി

ol

ടോ​ക്കി​യോ:  ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ച്ച്‌ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലെ​ത്തി. 54 അ​ത്‌​ല​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 88 അം​ഗ​ങ്ങ​ളാ​ണ് ടോ​ക്കി​യോ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 23നാ​ണ് ഒ​ളി​മ്പി​ക്സി​ന് തി​രി​തെ​ളി​യു​ന്ന​ത്.

ടേ​ബി​ള്‍ ടെ​ന്നീ​സ്, ബാ​ഡ്‌​മി​ന്‍റ്ണ്‍, ഹോ​ക്കി, ജൂ​ഡോ, ജിം​നാ​സ്റ്റി​ക്, സ്വി​മ്മിം​ഗ്, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ് തു​ട​ങ്ങി​യ വി​ഭാ​ഗം​ങ്ങ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ജ​പ്പാ​നി​ലെ​ത്തി​യ​ത്. 

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ചാ​ര്‍​ട്ടേ​ഡ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഞാ​യ​ര്‍ രാ​വി​ലെ​യാ​ണ് ആ​ദ്യ ബാ​ച്ച്‌ എ​ത്തി​യ​ത്. 119 അ​ത്‌​ല​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 228 അം​ഗ​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ സം​ഘ​മാ​ണ് ടോ​ക്കി​യോ ഒ​ളിമ്പി​ക്സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.