പുതിയ ക്യാപ്റ്റന്മാരെ പഖ്യാപിച്ച്‌ പാക് ക്രിക്കറ്റ് ബോര്‍ഡ്; ടി20 ടീമിനെ ഷഹീന്‍ അഫ്രിദി നയിക്കും

google news
gsrfd
 chungath new advt

 
ഇസ്ലാമബാദ്: പാകിസഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ടി 20 ടീമിനെ പേസര്‍ ഷഹീന്‍ അഫ്രീദി നയിക്കും.

ഷാന്‍ മസൂദാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല

പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച ഉടന്‍ തന്നെ പുതിയ നായകന്മാരെ പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പിലെ നിലവാരമില്ലാത്ത പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ സ്ഥാനം രാജി വെച്ചത് .


ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2019 ലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ എക്‌സ് അകൗണ്ടില്‍ താരം രാജി വെച്ചതിനെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.
 
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ ച്ച് താഴ്ചകളുണ്ടായിരുന്നു എന്നും , ടീമിന്റെ ക്യാപ്റ്റന്‍ ആയതില്‍ അഭിമാനമാണെന്നും താരം കുറിച്ചു. മാനേജ്‌മെന്റും താരങ്ങളും തനിക്ക് തന്ന പിന്തുണയെ കുറിച്ചും താരം കുറിച്ചു. പുതിയ ക്യാപറ്റനും ടീമിനും എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബാബര്‍ പ്രതികരിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു