ന്യൂഡൽഹി; ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ചെന്നൈയിൽ കളിക്കാൻ പാക്കിസ്ഥാനു പേടി എന്നു റിപ്പോർട്ടുകൾ. ചെപ്പോക്കിലെ സ്പിൻ പിച്ചിൽ അഫ്ഗാനിസ്ഥാന്റെ ലോകോത്തര സ്പിന്നർമാരായ റാഷിദ് ഖാനെയും നൂർ അഹമ്മദിനെയും നേരിടേണ്ടി വരും എന്നതാണ് പാക്കിസ്ഥാനെ ആശങ്കപ്പെടുത്തിയിരിക്കുന്നത്.
ലോകകപ്പിന്റെ കരട് മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നേരത്തേ പ്രഖ്യാപിച്ചെങ്കിലും പിന്നാലെ ടീമുകളോട് യാത്രാപദ്ധതിയെക്കുറിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിനുള്ള മറുപടിയായി ചെന്നൈയിൽ അഫ്ഗാനുമായുള്ള മത്സരവും ബെംഗളൂരുവിൽ ഓസ്ട്രേലിയയുമായുള്ള മത്സരവും മാറ്റാൻ പാക്കിസ്ഥാൻ ആവശ്യപ്പെട്ടേക്കും എന്നാണ് പാക്ക് ക്രിക്കറ്റ് ബോർഡിലെ ഒരു ഉന്നതൻ വഴിയുള്ള റിപ്പോർട്ടുകൾ.
എന്നാൽ ബെംഗളൂരുവിൽ ഓസ്ട്രേലിയയുമായി കളിക്കാൻ പാക്കിസ്ഥാനുള്ള വിമുഖതയ്ക്കു കാരണം വ്യക്തമല്ല. ലോകകപ്പിൽ ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം