പാരാലിമ്പിക്‌സ് ഷൂട്ടിങ്ങ്; ഇന്ത്യയുടെ അവനിയ്ക്ക് വെങ്കലം

f

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലേഖറ വെങ്കലമെഡല്‍ സ്വന്തമാക്കി. ഇന്ത്യ ടോക്യോ പാരാലിമ്പിക്‌സില്‍ നേടുന്ന 12-ാം മെഡലാണിത്. ചൈനയുടെ ക്യൂപിങ്​ സാങ് സ്വർണവും ജർമനിയുടെ നടാഷ ഹിൽട്രോ വെള്ളിയും നേടി. പാരലിമ്പിക്​സിൽ ഒരേ ഗെയിംസിൽ രണ്ട്​ മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കായിക താരമായി അവനി മാറി. ​

നേരത്തെ പാരലിമ്പിക്​സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയർ റൈഫിൾ സ്റ്റാൻഡിങ്​ (എസ്​.എച്ച്​ 1) ഇനത്തിലായിരുന്നു അവനിയുടെ സുവർണനേട്ടം.