പാരാലിമ്പിക്‌സ്‌; ഹൈജംപില്‍ പ്രവീണ്‍ കുമാറിന് വെള്ളി

d

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ റെക്കോഡോടെയാണ് താരം വെള്ളി നേടിയത്. 2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഏഷ്യന്‍ റെക്കോഡും താരം സ്വന്തമാക്കി. 

18-കാരനായ പ്രവീണിന്റെ ആദ്യ പാരാലിമ്പിക്‌സാണിത്. ബ്രിട്ടന്റെ ജോണ്‍താന്‍ ബ്രൂം-എഡ്വേര്‍ഡ്‌സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്. റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ പോളണ്ടിന്റെ മസീജ ലെപിയാറ്റോ വെങ്കലം നേടി. വെള്ളി നേടി പ്രവീണ്‍ കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.