ഡല്‍ഹിക്കെതിരെ പഞ്ചാബിന് ടോസ്; ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു

google news
punjab kings won the toss against delhi capitals
 

ധരംശാല: ഐപിഎല്ലില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു. രണ്ട് മാറ്റങ്ങളുമായിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. കഗിസോ റബാദയും തൈഡേയും ടീമിലെത്തി. 

12 കളിയില്‍ 12 പോയന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും മാനം കാക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്.

പഞ്ചാബ് കിംഗ്‌സ്: അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേശ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കഗിസോ റബാദ, നതാന്‍ എല്ലിസ്, അര്‍ഷ്ദീപ് സിംഗ്.

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, പൃത്വി ഷാ, ഫിലിപ് സാള്‍ട്ട്, റിലീ റൂസോ, അമന്‍ ഹകീം ഖാന്‍, അക്‌സര്‍ പട്ടേല്‍, യഷ് ദുള്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Tags