അല്‍ബേനിയന്‍ സൂപ്പര്‍ലിഗ് മത്സരത്തിനിടെ ഹൃദയാഘാതം: റാഫേല്‍ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

google news
jk

Manappuram ad

ല്‍ബേനിയന്‍ സൂപ്പര്‍ലിഗ് മത്സരത്തിനിടെ ഘാന ഫുട്‌ബോള്‍ താരം റാഫേല്‍ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കളിയുടെ 24-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച അല്‍ബേനിയന്‍ ലീഗിലെ എഗ്‌നേഷ്യയും, പാര്‍ടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം.

read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു

2017ല്‍ ദ്വാമേനയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ താരം ബൂട്ടഴിക്കാന്‍ തയ്യാറായില്ല. 2021-ല്‍ ഓസ്ട്രിയന്‍ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേനയ്ക്ക് ഇംപ്ലാന്റബിള്‍ കാര്‍ഡിയോവര്‍ട്ടര്‍-ഡിഫിബ്രിലേറ്റര്‍ (ഐസിഡി) ഘടിപ്പിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags