ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിക്ക് കോവിഡ്

Ravi Shastri
 

ഓവല്‍: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ പങ്കെടുക്കുന്ന ടീം ഇന്ത്യയ്ക്കൊപ്പമാണ് ശാസ്ത്രി.

ശാസ്‌ത്രിയുടെ കോവിഡ് ലാറ്ററെല്‍ ഫ്ലോ ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. 

ഐസൊലേഷനിലുള്ളവര്‍ ടീം ഹോട്ടലില്‍ തുടരുമെന്നും ഇവര്‍ക്ക് വിശദമായ ആര്‍ടിപിസിആര്‍ നടത്തുമെന്നും ബിസിസിഐ അറിയിച്ചു.