കോ​വി​ഡ് ഭേദമാ​യി: ഋ​ഷ​ഭ് പ​ന്ത് വീ​ണ്ടും ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍

pant


ദ​ര്‍​ഹാം: ഇന്ത്യന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്തിനു കോ​വി​ഡ് ഭേദമാ​യി. താരം ഇ​ന്ത്യ​ന്‍ ക്യാ​മ്പിനൊ​പ്പം ചേ​ര്‍​ന്നതായി ബി​സി​സി​ഐ സ്ഥി​രീ​ക​രി​ച്ചു.

കൗ​ണ്ടി ഇ​ല​വ​നെ​തി​രേ പ​രീ​ശീ​ല​ന മ​ത്സ​രം ക​ളി​ക്കു​ന്ന ടീം ​ഇ​ന്ത്യ നി​ല​വി​ല്‍ ദ​ര്‍​ഹാ​മി​ലാ​ണ്. 

ജൂ​ലൈ എ​ട്ടി​നാ​ണ് പ​ന്തി​ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ താ​ര​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​തി​നി​ടെ ടീം ​പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നാ​യി ദ​ര്‍​ഹാ​മി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തി​രു​ന്നു. 

ഇം​ഗ്ല​ണ്ടി​ലെ ച​ട്ട​പ്ര​കാ​രം 10 ദി​വ​സ​മാ​ണ് ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം ര​ണ്ടു ത​വ​ണെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പ​ന്ത് വി​ധേ​യ​നാ​യി​രു​ന്നു. പ​ന്തി​ന് പി​ന്നാ​ലെ പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വൃ​ദ്ധി​മാ​ന്‍ സാ​ഹ, അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ന്‍, ബൗ​ളിം​ഗ് കോ​ച്ച്‌ ഭ​ര​ത് അ​രു​ണ്‍ എ​ന്നി​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നു. ഇ​വ​ര്‍ ല​ണ്ട​നി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.