ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ വിരമിച്ചു

robin uthappa retired cricket
 
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം റോ​ബി​ൻ ഉ​ത്ത​പ്പ വി​മ​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​മ​ര​മി​ക്കു​ന്ന​താ​യി ഉ​ത്ത​പ്പ അ​റി​യി​ച്ചു. അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. 2007 ൽ ​ട്വ​ന്‍റി20 ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു പാ​തി​മ​ല​യാ​ളി​യാ​യ ഉ​ത്ത​പ്പ.

"എന്റെ രാജ്യത്തേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ്." -ഉത്തപ്പ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 2006 ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച റോ​ബി​ൻ ഉ​ത്ത​പ്പ 46 ഏ​ക​ദി​ന​ങ്ങ​ളി​ലും 13 ടി20 ​മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ൽ ആ​റ് അ​ർ​ധ​സെ​ഞ്ചു​റി​യ​ട​ക്കം 934 റ​ൺ​സ് നേ​ടി​യ ഉ​ത്ത​പ്പ ടി20 ​ക്രി​ക്ക​റ്റി​ൽ 249 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ട് തവണ ഐ.പി.എല്‍. കിരീടം നേടാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു.

ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് ഉ​ത്ത​പ്പ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. അ​ര​ങ്ങേ​റ്റ​ത്തി​ൽ​ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച അ​ദ്ദേ​ഹം 86 റ​ൺ​സു​മാ​യി നി​ൽ​ക്കു​മ്പോ​ൾ റ​ണ്ണൗ​ട്ടാ​യി. ഒ​രു ഇ​ന്ത്യ​ൻ താ​രം നി​ശ്ചി​ത ഓ​വ​ർ മ​ത്സ​ര​ങ്ങ​ളി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ൽ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്.

ക​ർ​ണാ​ട കു​ട​ക് സ്വ​ദേ​ശി​യാ​യ വേ​ണു ഉ​ത്ത​പ്പ‍​യാ​ണ് അ​ച്ഛ​ൻ. അ​മ്മ റോ​സെ​ലി​ൻ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്.