ബാംഗ്ലൂരിന് ഇന്ന് ജീവന്‍ മരണ പോരാട്ടം; ഹൈദരബാദിനെതിരെ ടോസ് നേടി; ബൗളിംഗ് തെരഞ്ഞെടുത്തു

google news
Royal Challengers Bangalore opt to bowl first against Sunrisers Hyderabad
 

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജീവന്‍ മരണ പോരാട്ടം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു. 

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തി. സ്‌പിന്നര്‍ വനിന്ദു ഹസരങ്ക പരിക്കിലാണ് എന്ന് ടോസ് വേളയില്‍ ഫാഫ് സ്ഥിരീകരിച്ചു. അതേസമയം സണ്‍റൈസേഴ്‌സ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹാരി ബ്രൂക്കും കാര്‍ത്തിക് ത്യാഗിയും തിരിച്ചെത്തി. പേസര്‍ ഉമ്രാന്‍ മാലിക് എക്‌സ് ഫാക്‌ടര്‍ പ്ലെയറാണെന്ന് ഹൈദരബാദ് നായകന്‍ ഏയ്‌‌‍ഡന്‍ മാര്‍ക്രം പറഞ്ഞു. 

പ്ലേയിംഗ് ഇലവനുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, അബ്‌ദുല്‍ സമദ്, കാര്‍ത്തിക് ത്യാഗി, മായങ്ക് ഡാഗര്‍, ഭുവനേശ്വര്‍ കുമാര്‍, നിതീഷ് റെഡി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, അനൂജ് റാവത്ത്(വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്‌ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ, മുഹമ്മദ് സിറാജ്. 

Tags