'നിന്‍റെ കഴിവും അഭിനിവേശവും എന്‍റെ ഹൃദയത്തെ സ്‌പർശിച്ചു'; കോ​ഹ്‌​ലി​യെ അ​ഭി​ന​ന്ദി​ച്ച് സ​ച്ചി​ന്‍റെ കു​റി​പ്പ്

google news
fd
 chungath new advt

മും​ബൈ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ച്വ​റി​ക​ളു​ടെ റെക്കോഡ് നേ​ടി​യ സ്വ​ന്ത​മാ​ക്കി​യ വി​രാ​ട് കോ​ഹ്‌​ലി​യെ അ​ഭി​ന​ന്ദി​ച്ച് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍. ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഇന്ന് ന്യൂസിലാൻഡിനെതിരെ തകർപ്പൻ ഫോമിൽ കളിച്ച കൊഹ്‌ലി തന്റെ കരിയറിലെ 50ാം സെഞ്ച്വറിയാണ് നേടിയത്. സാക്ഷാൽ സച്ചിൻ ടെൻഡുൾക്കറുടെ 49 സെഞ്ച്വറി എന്ന റെക്കോഡ് ആണ് വിരാട് മറികടന്നത്. 

ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ത​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത​തി​ൽ സ​ന്തോ​ഷി​ക്കാ​തി​രി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും സെ​മി ഫൈ​ന​ൽ പോ​ലു​ള്ള വ​ലി​യ വേ​ദി​യി​ൽ ത​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ലെ റി​ക്കാ​ർ​ഡ് നേ​ട്ടം ഇ​ര​ട്ടി സ​ന്തോ​ഷം ത​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.
 
 

സച്ചിന്റെ കുറിപ്പിന്റെ പൂർണരൂപം:

ആദ്യമായി ഇന്ത്യൻ ഡ്രസിംഗ് റൂമിൽ വച്ച് കണ്ടപ്പോൾ എന്റെ കാലിൽ തൊടാൻ സഹതാരങ്ങൾ നിന്നെ കളിയാക്കി. അന്ന് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. പിന്നീട് നിങ്ങളുടെ കളിയിലെ കഴിവും അഭിനിവേശവും എന്റെ ഹൃദയത്തിൽ സ്‌പർശിച്ചു. ആ കുട്ടി ഒരു 'വിരാട്' കളിക്കാരനായതിൽ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോഡ് തകർത്തതിൽ കൂടുതൽ സന്തോഷം. അതും ലോകകപ്പ് സെമിയിൽ എന്റെ ഹോം ഗ്രൗണ്ടിൽ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു