സ​ന്തോ​ഷ് ട്രോ​ഫി: ആ​ന്ധ്ര​യെ അ​ഞ്ച് ഗോ​ളി​ന് ത​ക​ർ​ത്ത് കേരളം

santosh trophy 2022 kerala beat andhra pradesh
 

കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് കേരളം. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ കേ​ര​ളം ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ കേരളം അടിച്ചതിലേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. നി​ജോ ഗി​ൽ​ബ​ർ​ട്ട്, മു​ഹ​മ്മ​ദ് സ​ലിം, അ​ബ്ദു​ൾ റ​ഹിം, വി​ശാ​ഖ് മോ​ഹ​ൻ, വി​ഘ്നേ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക്യാ​പ്റ്റ​ൻ മി​ഥു​ൻ അ​ട​ക്കം പ്ര​ധാ​ന​താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ക​ള​ത്തി​ലി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് വെ​ല്ലു​വി​ളി​യാ​കാ​ൻ ആ​ന്ധ്ര​ക്കാ​യി​ല്ല.

 
16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റില്‍ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആന്ധ്ര വരുത്തിയ പിഴവ് മുതലെടുത്ത് മുഹമ്മദ് സലീം കേരളത്തിന്റെ ലീഡുയര്‍ത്തി. തുടര്‍ന്ന് ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുള്‍ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി. ആന്ധ്ര പ്രതിരോധത്തെ കീറിമുറിച്ച് നിജോ ഗില്‍ബര്‍ട്ട് നല്‍കിയ പാസ് സ്വീകരിച്ച് പകരക്കാരനായി ഇറങ്ങിയ അബ്ദുള്‍ റഹീം ഗോളിയേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റില്‍ വീണ്ടും ലീഡുയര്‍ത്തി. നിജോ എടുത്ത കോര്‍ണറില്‍ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. ഒടുവില്‍ 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിഖ്‌നേഷിലൂടെ കേരളം ഗോള്‍പട്ടിക തികച്ചു.