രണ്ടാം ഏകദിനം; ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി

xb

കൊളംബൊ:ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് നാല്  വിക്കറ്റ് നഷ്ടം. അർധസെഞ്ചുറിയുമായി ശ്രീലങ്കൻ പോരാട്ടത്തിന് നേതൃത്വം നൽകിവന്ന ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയാണ് പുറത്തായത്. ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയും ധനഞ്ജയ ഡി സില്‍വയുമാണ് ക്രീസിലുള്ളത്.ഫെർണാണ്ടോയ്ക്ക് പുറമെ ഓപ്പണർ മിനോദ് ഭാനുക (42 പന്തിൽ ആറു ഫോറുകൾ സഹിതം 36), ഭാനുക രജപക്ഷ (0) എന്നിവരാണ് പുറത്തായത്. യുസ്‌വേന്ദ്ര ചെഹലാണ് ഇരുവരെയും പുറത്താക്കിയത്.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫെര്‍ണാണ്ടോ- മിനോദ് സഖ്യം ലങ്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹലിന്റെ ഇരട്ട പ്രഹരം ലങ്കയെ ബാക്ക്ഫൂട്ടിലാക്കി. 14-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ചാഹല്‍ മിനോദ്, രാജപക്‌സ എന്നിവരെയാണ് ചാഹല്‍ മടക്കിയത. നാലാമനായി ക്രീസിലെത്തിയത് ധനഞ്ജയ ഡിസില്‍വ സിംഗിളുകളും ഡബിളുമായി താരം പതുക്കെ കളം പിടിച്ചു. 

ഫെര്‍ണാണ്ടോയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ 47 കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിനിടെ ഫെര്‍ണാണ്ടോ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ നേരിട്ട അടുത്ത പന്തില്‍ താരം പവലിയനിലേക്ക് മടങ്ങി. ഭുവനേശ്വറിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. വൈകാതെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ധനഞ്ജയയും മടങ്ങി. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്.

നേരത്തെ, തുടർച്ചയായ രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൺ ഷാനക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിൽ ജയിച്ച ടീമിനെ ഇന്ത്യ അതേപടി നിലനിർത്തിയപ്പോൾ, ശ്രീലങ്കൻ നിരയിൽ ഒരു മാറ്റമുണ്ട്. ഫോമിലല്ലാത്ത ഇസൂരു ഉഡാനയ്ക്കു പകരം കസൂൺ രജിത ടീമിലെത്തി. ഇന്ത്യ ടീമിനെ നിലനിർത്തിയതോടെ ആദ്യ മത്സരത്തിൽ പരുക്കേറ്റു പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസണിന് ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം നഷ്ടമായി.