രണ്ടാം ഏകദിനം; ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

 xzb

കൊളംബൊ: ല​ങ്ക​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ​രാ​ഹു​ൽ ദ്രാ​വി​ഡിന്റെ  യൂ​ത്ത്​ ടീം ​ഇ​ന്നി​റ​ങ്ങും. ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ശിഖർ ധവാനാണ് ടീമിന്റെ കരുത്ത്. ഫീൽഡിലും സഹതാരങ്ങളിൽ സമ്മർദ്ദമുണ്ടാക്കാത്ത ധവാന്റെ ശൈലി താരങ്ങൾക്ക് ഏറെ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യമായി പരിശീലക കുപ്പായം ടീമിനായി ഏറ്റെടുത്ത ദ്രാവിഡിന്റെ സാന്നിദ്ധ്യവും യുവനിരയ്‌ക്ക് വലിയ പ്രചോദനമാണ്.

ആദ്യ ഏകദിനത്തില്‍ 13 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ എഴ് വിക്കറ്റ് ജയം പിടിച്ചത്. ഇന്ന് ശ്രീലങ്കക്കെതിരെ ജയം പിടിച്ചാല്‍ പരമ്പര ജയത്തോടൊപ്പം ശ്രീലങ്കക്കെതിരെ 93 ജയങ്ങള്‍ എന്ന റെക്കോര്‍ഡ് നേട്ടവും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്. ശ്രീലങ്കക്കെതിരെ ഇന്നും ജയിച്ചാല്‍ അത് ഇന്ത്യയുടെ ലങ്കക്കെതിരായ തുടര്‍ച്ചെയുള്ള 9ാം ജയമാവും ഇത്. ലങ്കന്‍ നിരയില്‍ 1000ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഒരു താരം ധനജ്ഞയ ഡി സില്‍വ മാത്രമാണ്.ഇന്നും തോറ്റാല്‍ ഈ വര്‍ഷം ലങ്ക ഈ വര്‍ഷം തോല്‍ക്കുന്ന ഏകദിനങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കും.