സെര്‍ജിയോ ലൊബെറ മടങ്ങി; ബെക്കിംഗ്ഹാം പുതിയ മാനേജര്‍

SERJIYO
 

ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായ മുംബൈ സിറ്റിയുടെ സെര്‍ജിയോ ലൊബെറ മടങ്ങുന്നു. സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ തന്നെ പുതിയ ചുമതലകള്‍ ഏറ്റെടുക്കാനാണ് മടക്കം. പകരം മെല്‍ബണ്‍ സിറ്റിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന ഡെസ് ബെക്കിംഗ്ഹാം മുംബൈയുടെ ചുമതലയേറ്റെടുക്കും.

ക്ലബിനെ ഇന്ത്യയിലെ ചാമ്പ്യന്മാരാക്കുകയും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി കൊടുക്കുകയും ചെയ്തതിന് ശേഷമാണ് സ്പാനിഷ് പരിശീലകനായ ലോബെറ കളമൊഴിയുന്നത്. പകരമെത്തുന്ന ഇംഗ്ലീഷുകാരന്‍ ബെക്കിംഗ്ഹാമും ചില്ലറക്കാരനല്ല. ഓസ്‌ട്രേലിയന്‍ എ ലീഗിലെ ചാമ്പ്യന്മാരാണ് മെല്‍ബണ്‍ സിറ്റി. ഇന്ത്യയിലേക്ക് വരുന്നതില്‍ അതീവ സന്തോഷവാനാണെന്ന് കോച്ച് പറഞ്ഞു.