സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും

സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുക.

ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടർന്ന് ഗാംഗുലിയെ സ്വകാര്യ മുറിയിലേക്ക് മാറ്റിയിരുന്നു.

ജനുവരി 27നാണ് സൗരവ് ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 2നായിരുന്നു ആദ്യത്തെ തവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.