ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

r

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം.ഇ,എഫ്,ജി,എച്ച് ഗ്രൂപ്പുകളിൽ നിന്ന് മത്സരത്തിനായി ഇറങ്ങുന്നത് വമ്പൻ ടീമുകൾ. ഗ്രൂപ്പ് ഇയിലെ ശക്തരായ ബാഴ്സലോണ-​​ബയേണ്‍മ്യൂണിക് പോരാട്ടമാണ് ഏറ്റവും ശ്രദ്ധേയം. മെസിയില്ലാതെയാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗിനിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണെെറ്റഡും യുവന്റസുമെല്ലാം ആദ്യദിനം കളത്തിലുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയശേഷം കൂടുതൽ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വിറ്റ്സര്‍ലാന്‍ഡ് ക്ലബ്ബ് യങ് ബോയ്സുമാ​​യി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഗ്രൂപ്പ് എച്ചിൽ സ്വന്തം ഗ്രൗണ്ടിൽ സെനിറ്റിനെ നേരിടും. ആകെ 32 ടീമുകളാണ് ലീഗില്‍ മത്സരത്തിനായി ഇറങ്ങുന്നത്‍. എട്ട് ഗ്രൂപ്പുകളിലായി നാലുവീതം ടീമുകള്‍ മത്സരത്തിനുണ്ട്‍. മികച്ച രണ്ട് സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും.