ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കം

tennis

ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കം. റോജർ ഫെ‍ഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് നാളെയാണ് ആദ്യ റൗണ്ട് മത്സരം. പുരുഷ-വനിത വിഭാഗങ്ങളിലെ ​ടോപ്​ സീഡ്​ താരങ്ങളെല്ലാം മത്സരത്തിലുണ്ട്​.ആസ്​ട്രേലിയന്‍ ഓപ്പണില്‍ കിരീടമണിഞ്ഞ നൊവാക് ജോക്കോവിച്ച്, നവോമി ഒസാക തുടങ്ങി ഇടവേളക്കു ശേഷം തിരികെയെത്തുന്ന റോജര്‍ ഫെഡററും വരെ അണിനിരക്കുന്നു.

വനിതകളിൽ രണ്ടാം സീഡ് നവോമി ഒസാക്ക, ആഞ്ചലിക് കെർബർ, വിക്ടോറിയ അസെറങ്ക എന്നിവരും ഇന്ന് ആദ്യ റൗണ്ട് മത്സരം കളിക്കും.പുരുഷന്മാരിൽ നാലാം സീഡ് ഡൊമിനിക് തീം, ജാപ്പനീസ് താരം കെയ് നിഷികോരി, അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.